Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Are In Dire Straits

Alappuzha

വേഴപ്ര-താ​യ​ങ്ക​രി റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര ബുദ്ധിമുട്ടിൽ

രാ​മ​ങ്ക​രി: ഗ്രാ​വ​ലും മെ​റ്റ​ലു​മി​ട്ട് ഉ​റ​പ്പി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​തെ വേ​ഴ​പ്ര-താ​യ​ങ്ക​രി റോ​ഡ്. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ വെ​ള്ളം കെ​ട്ടി​നി​ന്ന് റോഡ് കു​ണ്ടും കു​ഴി​യു​മാ​യി. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്രപോ​ലും നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടായി.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​നന്പോൾ കു​ഴി​ക​ളി​ൽ കെ​ട്ടി​നി​ൽക്കുന്ന ചെളിവെ​ള്ളം കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തക്കു തെറിക്കുകയാണ്. അ​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര ബു​ദ്ധി​മു​ട്ടാ​യെന്നു നാട്ടുകാർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചത്. തൊ​ട്ടു​പി​ന്നാ​ലെ കാ​ല​വ​ർ​ഷ​ത്തി​നും തു​ട​ക്ക​മാ​യി. ഇ​തോ​ടെ ന​വീ​ക​ര​ണ​ജോ​ലി​ക​ൾ നി​ർ​ത്തി​വച്ചു. വേ​ന​ൽ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജോ​ലി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചെ​ങ്കി​ലും ഗ്രാ​വ​ലും മെ​റ്റ​ലു​മി​ട്ട് റോ​ഡ് ഉ​യ​ർ​ത്തു​ന്ന​തു മാ​ത്ര​മാ​ണ് പൂ​ർ​ത്തീക​രി​ച്ച​ത്. പി​ന്നീ​ട് റോ​ഡ് ഉ​റ​യ്ക്കാനായി കാ​ത്തു​നി​ന്ന​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ദു​രി​തം അ​തേ​പ​ടി ഇ​പ്രാ​വ​ശ്യ​വും ആ​വ​ർ​ത്തി​ക്കു​ന്ന നി​ല​യി​ലാ​യി.
രാ​മ​ങ്ക​രി, ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന തെ​ക്കേ​തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കി​ഴ​ക്കു​വ​ശം ചേ​ർ​ന്ന് എ​ട​ത്വാവ​രെ നീ​ളു​ന്ന റോ​ഡ് കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്കും തെ​ക്കു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തുകൂ​ടി​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി മാ​റി​യേ​ക്കു​മോ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ഇ​പ്പോ​ഴ​ത്തെ പേ​ടി. അ​ങ്ങ​നെ​യെ​ങ്കി​ൽ ടൂ​വീ​ല​റി​ലു​ള്ള യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​കും. പാ​ണ്ട​ങ്ക​രി, താ​യ​ങ്ക​രി, കൊ​ടു​പ്പു​ന്ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള​ള​വ​ർ​ക്ക് എ​സി റോ​ഡി​ലും അ​തു​പോ​ലെത​ന്നെ എ​ട​ത്വായുടെ വിവിധ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ളു​പ്പം എ​ത്താ​ൻ കഴിയു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്. അ​തി​നാ​ൽ പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാട്ടുകാർ ആവ ശ്യപ്പെട്ടു.

Latest News

Corehub Up